വില്ലേജ് : മണത്തല, ഗുരുവായൂര്‍
താലൂക്ക് : ചാവക്കാട്
അസംബ്ലി മണ്ഡലം : ഗുരുവായൂര്‍
പാര്‍ലമെന്റ് മണ്ഡലം : തൃശ്ശൂര്‍
ഭൂപ്രകൃതി
തീരപ്രദേശമായ ചാവക്കാട് തീരസമതല വിഭാഗത്തില്‍പ്പെടുന്നു. മണല്‍ മണ്ണ്, ചെളികലര്‍ന്ന മണല്‍ മണ്ണ്, കളിമണ്ണ് തുടങ്ങിയ മണ്‍തരങ്ങള്‍ ഇവിടെ കാണപ്പെടുന്നു.
ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
എ.ഡി.52-ല്‍ സെന്റ് തോമസ് സ്ഥാപിച്ച പാലയൂര്‍ പള്ളി, മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രം, തിരുവത്ര ശിവക്ഷേത്രം, മണത്തല നാഗയക്ഷി ക്ഷേത്രം, കോഴിക്കുളങ്ങര ക്ഷേത്രം, ചെട്ടിയാലക്കല്‍ ക്ഷേത്രം തുടങ്ങി നിരവധി പുരാതനമായ ആരാധനാലയങ്ങള്‍ മുനിസിപ്പാലിറ്റിയിലുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
പ്രസിദ്ധമായ ഒട്ടനവധി ആരാധനാലയങ്ങളും ബ്ലാങ്ങാട് ബീച്ചും സ്ഥിതി ചെയ്യുന്ന ചാവക്കാട് നഗരം പിന്ഗ്രീം ടൂറിസ്റ്റ് സെന്റര്‍ ആയി വികസിപ്പിക്കാവുന്നതാണ്.
ചരിത്രപ്രാധാന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍
നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒന്നാണ് ചാവക്കാട്ടിലെ സബ് ജയില്‍ .