കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റി ആണ് ചാവക്കാട്. 1918 ല്‍ ചാവക്കാട് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1978 ല്‍ മുനിസിപ്പാലിറ്റി ആയി ഉയര്‍ത്തി. ചാവക്കാടിന്റെ ഭൂമിശാസ്ത്ര സ്ഥാനം 10.53° N 76.05° E ആണ്. ചാവക്കാടിന്റെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 14 മീറ്റര്‍ ആണ് (45 അടി). ശാപക്കാട് എന്ന പേരില്‍ നിന്നാണ് ചാവക്കാട് എന്ന പേരു വന്നത് എന്നു വിശ്വസിക്കുന്നു. ചാവക്കാടിന് “കൂട്ടുങ്ങര“എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു. പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങര”. ഇതിനെ കൂട്ടുങ്ങര അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്. ചാവക്കാടും പരിസരപ്രദേശങ്ങളും മിനിഗള്‍ഫ് എന്ന നാമത്തിലും അറിയപ്പെട്ടിരുന്നു.